< Back
Entertainment
Entertainment
മുന്നാഭായി ആയി രണ്‍ബീര്‍; 15വര്‍ഷം മുമ്പത്തെ രംഗങ്ങള്‍ ‘സഞ്ജു’വിനായി പുനരാവിഷ്കരിച്ച് സംവിധായകന്‍
|22 Jun 2018 8:58 PM IST
15 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ രാജ്കുമാർ ഹിരാനി തന്നെ സംവിധാനം ചെയ്ത മുന്നാഭായിലെ രംഗങ്ങൾ പുനരാവിഷ്കരിച്ചത്
രൺബീർ കപൂർ സജ്ഞയ് ദത്തായി അഭിനയിക്കുന്ന ചിത്രമാണ് സജ്ഞു. സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുമ്പോൾ അദ്ദേഹത്തിന്‍റെ വൻ ഹിറ്റായ മുന്നാഭായ് ചിത്രങ്ങളെക്കുറിച്ച് പറയാതിരിക്കാനാകില്ല. സഞ്ജു എന്ന ചിത്രത്തിലും മുന്നഭായ് എം.ബി.ബി.എസിലെ രംഗങ്ങൾ പുനരാവിഷ്കരിച്ചിട്ടുണ്ട്.

ആ രംഗങ്ങളുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 15 വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ രാജ്കുമാർ ഹിരാനി തന്നെ സംവിധാനം ചെയ്ത മുന്നാഭായിലെ രംഗങ്ങൾ പുനരാവിഷ്കരിച്ചത്.