< Back
Entertainment

Entertainment
മൻമോഹൻ സിങിന്‍റെ കഥ പറയുന്ന ‘ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റർ’ ഡിസംബര്‍ 21 ന്
|22 Jun 2018 9:00 PM IST
മൻമോഹൻ സിങിന്‍റെ മുൻ മാധ്യമ ഉപദേശകൻ സജ്ഞയ ബാരു എഴുതിയ പുസ്തകമാണ് സിനിമക്ക് ആധാരം
അനുപം ഖേർ മൻമോഹൻ സിങായി വേഷമിടുന്ന ചിത്രമാണ് 'ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റർ'. അനുപം ഖേർ പങ്കുവെച്ച സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഗെറ്റപ്പിൽ രാം അവതാർ ഭരദ്വാജ് നിൽക്കുന്ന ചിത്രമാണ് അനുപം ഖേർ പുറത്തുവിട്ടത്. നടൻ അഖിൽ മിശ്രയുടെ ഭാര്യയായ ജർമൻകാരി നടി സൂസൈൻ ബേർനട് സോണിയ ഗാന്ധിയായി വേഷമിടും
.അവതാർ ഭരദ്വാജിന്‍റെ ആദ്യ ചിത്രമാണിത്. മൻമോഹൻ സിങിന്‍റെ മുൻ മാധ്യമ ഉപദേശകൻ സജ്ഞയ ബാരു എഴുതിയ പുസ്തകമാണ് സിനിമക്ക് ആധാരം. വിജയ് ഗുട്ടെ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 21നെത്തും.
