< Back
Entertainment

Entertainment
ഞങ്ങളീ സിഗരറ്റ് വലിക്കുന്നവരൊന്നും ഇന്ത്യന്‍ പൌരന്‍മാരല്ലേ; തീവണ്ടിയുടെ ട്രയിലര്‍ കാണാം
|23 Jun 2018 12:21 PM IST
നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി
ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ട്രയിലര്‍ റിലീസ് ചെയ്തത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തീവണ്ടിയില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.
വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 29ന് തിയറ്ററുകളിലെത്തും.