< Back
Entertainment
കൂടെയിലെ മിന്നാമിന്നി പാട്ട് പുറത്തിറങ്ങി
Entertainment

കൂടെയിലെ മിന്നാമിന്നി പാട്ട് പുറത്തിറങ്ങി

Web Desk
|
24 Jun 2018 2:00 PM IST

അഭയ് ജോധ്പുര്‍കാറാണ് ഗാനം ആലപിച്ചിരിക്കുന്നത്

ഇടവേളകള്‍ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്ന കൂടെയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മിന്നാമിന്നി രാരാരോ’ എന്നു തുടങ്ങുന്ന ഗാനം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഭയ് ജോധ്പുര്‍കാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിയുടെ നായികയായി പാര്‍വ്വതിയും സഹോദരിയായി നസ്രിയയും വേഷമിടുന്നു.

റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.

Similar Posts