< Back
Entertainment
ശശി പാട്ട് പാടി അജു വര്‍ഗീസും റിമി ടോമിയും
Entertainment

ശശി പാട്ട് പാടി അജു വര്‍ഗീസും റിമി ടോമിയും

Web Desk
|
24 Jun 2018 12:07 PM IST

ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഔസേപ്പച്ചനാണ്

നീയാണേ..ഞാനാണേ എല്ലാരും ശശിയാണേ..കേള്‍ക്കുമ്പോള്‍ തന്നെ രസം തോന്നുണ്ടല്ലേ. എന്നാല്‍ ഇതൊരു പാട്ടാണ്. എന്നാലും ശരത് എന്ന ചിത്രത്തിന് വേണ്ടി നിരഞ്ജ് സുരേഷും റിമി ടോമിയും ചേര്‍ന്ന് പാടിയ ഈ പാട്ട് കേട്ടാല്‍ ആരും അറിയാതെ ചുവടു വച്ചു പോകും. റിമിയും അജു വര്‍ഗീസുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ബാലചന്ദ്ര മേനോനും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഔസേപ്പച്ചനാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നാലും ശരത്. ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നതും അദ്ദേഹമാണ്. ചാര്‍ലി ജോയി, നിധി അരുണ്‍, നിത്യാ നരേഷ് എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം സംവിധായകരായ ജോയ് മാത്യു, വിജി തമ്പി, ലാല്‍ ജോസ്, എ.കെ സാജന്‍, ദിലീഷ് പോത്തന്‍, ജുഡ് ആന്റണി ജോസഫ്, സിദ്ധാര്‍ത്ഥ് ശിവ എന്നിവരും അഭിനയിക്കുന്നുണ്ട്. ആര്‍.ഹരികുമാറാണ് നിര്‍മ്മാണം.

Similar Posts