< Back
Entertainment
രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് പൃഥ്വിരാജ്; നിലപാട് കൂടുതല്‍ വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ തുറന്നുപറയും
Entertainment

രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് പൃഥ്വിരാജ്; നിലപാട് കൂടുതല്‍ വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ തുറന്നുപറയും

Web Desk
|
28 Jun 2018 4:13 PM IST

താരസംഘടനയുമായി(അമ്മ) ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് നടന്‍ പൃഥ്വിരാജ്.

താരസംഘടനയുമായി(അമ്മ) ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് നടന്‍ പൃഥ്വിരാജ്. ഇക്കാര്യത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ തുറന്നുപറയുക തന്നെ ചെയ്യും. രാജിവെച്ച നടിമാരുടെ നിലപാടിനെ താന്‍ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ദിലീപിനെ പുറത്താക്കാന്‍ മുന്‍കൈയെടുത്തത് താനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അമ്മ കൂട്ടായി എടുത്ത തീരുമാനമാണ് ദിലീപിനെ പുറത്താക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം ദിലീപിനെ തിരിച്ചെടുത്തുളള മീറ്റിങ്ങില്‍ താന്‍ പങ്കെടുക്കാതിരുന്നത് സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

നേരത്തെ വിമര്‍ശവുമായി ആഷിഖ് അബുവും രംഗത്ത് എത്തിയിരുന്നു. ഇരയായ പെൺകുട്ടിയുടെ കൂടെ നിന്നവരുടെ സിനിമകൾ ആക്രമിക്കപ്പെടുന്നു. ഫെഫ്ക അർത്ഥഗർഭമായ മൗനം തുടരുകയാണ്. ഫെഫ്കയുടെ നേതാവും ഇടതുപക്ഷ സഹയാത്രികനുമായ ബി ഉണ്ണികൃഷ്ണൻ കുറ്റാരോപിതനായ നടന്റെ കൂടെയാണെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടി പാർവതി ആക്രമിക്കപ്പെട്ടപ്പോൾ മമ്മുട്ടി മൗനം പാലിച്ചുവെന്നും ആഷിഖ് അബു ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Related Tags :
Similar Posts