< Back
Entertainment
മോഹന്‍ലാലിന്‍റെ  വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് -  കെഎസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യു മാര്‍ച്ച്
Entertainment

മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യു മാര്‍ച്ച്

Web Desk
|
29 Jun 2018 5:07 PM IST

ദീലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ വീടിന്‍റെ ഗെയ്റ്റിന് മുമ്പില്‍ താരസംഘടനക്ക് റീത്ത് വെച്ചു.

ദീലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വീടിന്‍റെ ഗെയ്റ്റിന് മുമ്പില്‍ താരസംഘടനക്ക് റീത്ത് വെച്ചു. താരസംഘടനക്ക് ആദരാഞ്ജലി എന്നെഴുതിയ റീത്ത് പ്രവര്‍ത്തകര്‍ ഗെയ്റ്റില്‍ സ്ഥാപിച്ച് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്നത് അധാര്‍മ്മികമെന്നും തീരുമാനം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Similar Posts