< Back
Entertainment
വിദേശത്ത് നിന്നും മോഹന്‍ലാല്‍ എത്തിയാലുടന്‍ ഡബ്ല്യു.സി.സി- അമ്മ ചർച്ച
Entertainment

വിദേശത്ത് നിന്നും മോഹന്‍ലാല്‍ എത്തിയാലുടന്‍ ഡബ്ല്യു.സി.സി- അമ്മ ചർച്ച

Web Desk
|
30 Jun 2018 11:32 AM IST

സിനിമാ ചിത്രീകരണത്തിനായി ലണ്ടനിൽ പോയ മോഹൻലാൽ തിരികെ എത്തിയതിന് ശേഷമാകും ചർച്ച. രേവതി അടക്കമുള്ള നടിമാർ കത്ത് നൽകിയതോടെയാണ് അമ്മ സമ്മർദത്തിലായത്.

ദിലീപിനെ തിരിച്ചെടുത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിമൻ ഇന്‍ സിനിമാ കളക്ടീവുമായി താരസംഘടനയായ അമ്മ വൈകാതെ ചർച്ച നടത്തും. സിനിമാ ചിത്രീകരണത്തിനായി ലണ്ടനിൽ പോയ മോഹൻലാൽ തിരികെ എത്തിയതിന് ശേഷമാകും ചർച്ച. രേവതി അടക്കമുള്ള നടിമാർ കത്ത് നൽകിയതോടെയാണ് അമ്മ സമ്മർദത്തിലായത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് നിലപാട് മയപ്പെടുത്താൻ അമ്മ എന്ന സംഘടന തയ്യാറായത്. ജൂലൈ പകുതിയോടെ ഡബ്ല്യു.സി.സി യുമായി ചർച്ച നടത്താനാണ് നിലവിലെ തീരുമാനം. ജൂലൈ 13നോ 14 നോ അമ്മയുടെ നിർവാഹക സമിതി വിളിച്ചു ചേർക്കണമെന്നായിരുന്നു രേവതി പാർവതി തുടങ്ങിയ നടിമാർ സംഘടനാ നേതൃത്വത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

പതിനഞ്ചോടെ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ വിദേശത്തു നിന്നും തിരിച്ചെത്തും. അതിന് ശേഷമാകും ചർച്ച നടക്കുക. അതുവരെ സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ വിഷയം സജീവമായി നിർത്താനാവും ഡബ്ല്യു.സി.സിയും ശ്രമിക്കുക. അതേ സമയം രാഷ്ട്രീയ പാർട്ടികളും വിഷയം ഏറ്റെടുത്തതോടെ നിലപാടിൽ നിന്നും അമ്മ നേതൃത്വം പിൻമാറിയേക്കുമെന്നാണ് സൂചന.

Related Tags :
Similar Posts