< Back
Entertainment
Entertainment
പുതുമ നിറച്ച് നമസ്തേ ഇന്ത്യയുടെ ട്രയിലര്‍
|2 July 2018 11:51 AM IST
ആര്‍ അജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജോസി കാഞ്ഞിരപ്പള്ളിയാണ്
ഒരു കൂട്ടം പുതുമുഖങ്ങള്‍ അണിനിരക്കുന്ന നമസ്തേ ഇന്ത്യയുടെ ട്രയിലര്‍ പറുത്തിറങ്ങി. ആര്‍ അജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ജോസി കാഞ്ഞിരപ്പള്ളിയാണ്.
രാഹുല്‍ മേനോനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം അഖില്‍ രാജ്. പുതുമുഖ നടനായ വിഷ്ണുവാണ് നായകന്‍. ബോളിവുഡ് നടിയായ റഷ്യന്‍ സുന്ദരി എലീന ചിത്രത്തില്‍ നായികയായി എത്തുന്നു. സിദ്ദീഖ്, മേജര്‍ രവി, നിര്‍മല്‍ തുടങ്ങി മുന്‍ നിര താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇന്ത്യയെ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഇസ്രായേലി പെണ്‍കുട്ടിയായാണ് ‘നമസ്‌തേ ഇന്ത്യ’യില്‍ എലീന നായികയായി എത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കള്‍ നമസ്‌തെ ഇന്ത്യയുടെ ഭാഗമാകുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ താജ്മഹലും ഹിമാലയ പര്‍വത നിരകളുമാണ്.