< Back
Entertainment
‘ഉനൈ കാണാമല്‍..’ വീഡിയോ വൈറലായി; രാകേഷിനെ സിനിമയിലേക്ക് ക്ഷണിച്ച് കമല്‍ഹാസന്‍
Entertainment

‘ഉനൈ കാണാമല്‍..’ വീഡിയോ വൈറലായി; രാകേഷിനെ സിനിമയിലേക്ക് ക്ഷണിച്ച് കമല്‍ഹാസന്‍

Web Desk
|
3 July 2018 9:40 PM IST

ഇപ്പോൾ ലണ്ടനിലുള്ള ഗായകൻ ശങ്കർ മഹാദേവനും രാകേഷിനെ ഒപ്പം പാടാൻ ക്ഷണിച്ചിട്ടുണ്ട്.

ഉനൈ കാണാമൽ എന്ന ഗാനമാലപിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായ നൂറനാട് സ്വദേശി രാകേഷ് ഉണ്ണിയ്ക്കിത് സ്വപ്ന സാഫല്യം. ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയാണ് കമൽ ഹാസൻ, രാകേഷിനെ അഭിനന്ദിച്ചത്. ഒപ്പം സിനിമയിൽ പാടാൻ അവസരമെന്ന വാഗ്ദാനവും.

നൂറനാട്ടെ മരച്ചുവട്ടിലിരുന്ന് ഇങ്ങനെ പാടിയപ്പോൾ രാകേഷ് വിചാരിച്ചിരുന്നില്ല, ഈ ഗാനം തന്റെ ജീവിതം മാറ്റുമെന്ന്. സമൂഹമാധ്യമങ്ങളിൽ ഗാനം വൈറലായതോടെയാണ് കമൽ, രാകേഷിനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്.

സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു രാകേഷ് ഉണ്ണി. ഇപ്പോൾ ലണ്ടനിലുള്ള ഗായകൻ ശങ്കർ മഹാദേവനും രാകേഷിനെ ഒപ്പം പാടാൻ ക്ഷണിച്ചിട്ടുണ്ട്.

Similar Posts