< Back
Entertainment

Entertainment
‘അടി ഇടി വെടി’; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഇനി നായകന്‍
|4 July 2018 8:50 AM IST
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മിഥുന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു
‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് നായനാകുന്നു. ‘അടി ഇടി വെടി’ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹ്രസ്വചിത്രത്തിലാണ് മിഥുന്‍ നായകവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മിഥുന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വിഷ്ണു ഭരതനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.