< Back
Entertainment
നയന്‍താരയുടെ കൊലമാവ് കോകിലയുടെ ട്രെയിലര്‍ കാണാം
Entertainment

നയന്‍താരയുടെ കൊലമാവ് കോകിലയുടെ ട്രെയിലര്‍ കാണാം

Web Desk
|
5 July 2018 10:44 PM IST

നയന്‍താര ആരാധകരുടെ കാത്തിരിപ്പിന് താല്‍ക്കാലിക വിരാമം.

നയന്‍താര ആരാധകരുടെ കാത്തിരിപ്പിന് താല്‍ക്കാലിക വിരാമം. കൊളമാവ് കോകിലയുടെ ട്രെയിലറെത്തി.

നയന്‍താരയും യോഗി ബാബുവും ചേര്‍ന്നുള്ള ആദ്യ പാട്ട് ഇറങ്ങിയപ്പോള്‍ തന്നെ ആരാധരുടെ ആകാംക്ഷ വാനോളമായിരുന്നു. ഇപ്പോഴിതാ ട്രെയിലറും എത്തിയിരിക്കുന്നു. കോകിലയെന്ന ടൈറ്റില്‍ കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതാണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രമേയം. ശരണ്യ പൊന്‍വെണ്ണന്‍, ശരവണന്‍, ഹരീഷ് പേരടി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തിന്റെതായി അനിരുദ്ധ് രവിചന്ദറിന്റ ഈണത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Related Tags :
Similar Posts