< Back
Entertainment
ബോളിവുഡ് താരസുന്ദരി മധുബാലയുടെ ജീവിതം സിനിമയാകുന്നു
Entertainment

ബോളിവുഡ് താരസുന്ദരി മധുബാലയുടെ ജീവിതം സിനിമയാകുന്നു

Web Desk
|
9 July 2018 9:34 PM IST

36 വയസില്‍ ലോകത്തോട് വിട പറയുമ്പോഴും മധുബാല പ്രേക്ഷകരുടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചത് കാലാപാനി , മുഗള്‍ ഇ അസം, അമര്‍ തുടങ്ങി 75 ഓളം സിനിമകള്‍

സഞ്ജുവിന് പിന്നാലെ ബോളിവുഡിന്റെ താരസുന്ദരി മധുബാലയുടെ ജീവിതവും സിനിമയാകുന്നു. മധുബാലയുടെ സഹോദരി മധുര്‍ ‍ ബ്രിജ് ഭൂഷണാണ് ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്.

അച്ഛന്‍റെ കര്‍ശന നിയന്ത്രണങ്ങളില്‍ ജീവിച്ച മകള്‍, ദിലീപ് കുമാറിന്റെ പ്രണയിനി, കിഷോര്‍ കുമാറുമായുള്ള ദാമ്പത്യത്തില്‍ അവഗണന നേരിട്ട ഭാര്യ. ഇന്ത്യന്‍ സിനിമയിലെ വീനസെന്ന് അറിയപ്പെട്ടിട്ടും ദുരന്ത പുത്രിയായിരുന്നു മധുബാല. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 36ആം വയസില്‍ ലോകത്തോട് വിടപറയുമ്പോഴും മധുബാല പ്രേക്ഷകരുടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചത് കാലാപാനി, മുഗള്‍ ഇ അസം, അമര്‍ തുടങ്ങി 75 ഓളം സിനിമകള്‍.

മധുബാലയുടെ ദുരന്തപൂര്‍ണമായ ജീവിതം സിനിമയാക്കുമ്പോള്‍ അത് ആരെയും വേദനിപ്പിക്കാതെയായിരിക്കും എടുക്കുകയെന്ന് സഹോദരി മധുര്‍ ‍ ബ്രിജ് പറയുന്നു . നേരത്തെ ഡല്‍ഹിയിലെ മെഴുക് മ്യൂസിയത്തില്‍ മധുബാലയുടെ പ്രതിമ അനാഛാദനം ചെയ്തപ്പോള്‍ തന്നെ സിനിമാ മോഹം മാധുര്‍ ‍ പ്രകടിപ്പിച്ചിരുന്നു.

ബോളിവുഡിലെ പ്രശസ്ത സംവിധായകരിലൊരാളെ കൊണ്ടാകും സിനിമ സംവിധാനം ചെയ്യിപ്പിക്കുക. ഇതിലെല്ലാമുപരി എല്ലാവരും കാത്തിരിക്കുന്നത് ആരാകും മധുബാലയായി എത്തുകയെന്നറിയാനാണ് .

Similar Posts