< Back
Entertainment
മമ്മൂട്ടിയുടെ പേരന്‍പ്; ഫസ്റ്റ്‌ലുക്ക് പ്രമോ വീഡിയോ പുറത്തിറങ്ങി
Entertainment

മമ്മൂട്ടിയുടെ പേരന്‍പ്; ഫസ്റ്റ്‌ലുക്ക് പ്രമോ വീഡിയോ പുറത്തിറങ്ങി

Web Desk
|
9 July 2018 11:05 AM IST

റാം ആണ് ചിത്രത്തിന്റെ സംവിധാനം

മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ഫസ്റ്റ്‌ലുക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി. റാം ആണ് ചിത്രത്തിന്റെ സംവിധാനം. തമിഴിനൊപ്പം മലയാള പതിപ്പും പുറത്തിറങ്ങുന്നുണ്ട്. അഞ്ജലിയാണ് നായിക. അമുദേവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തങ്കമീന്‍കള്‍ ഫെയിം സാധനയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമുദ്രക്കനി, ലിവിംഗ്സറ്റണ്‍, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ധിഖ്, അരുള്‍ദോസ്, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. യുവാന്‍ ശങ്കര്‍രാജയാണ് സംഗീതം. ക്യാമറ തേനി ഈശ്വര്‍. പി.എല്‍ തേനപ്പനാണ് നിര്‍മ്മാണം.

Related Tags :
Similar Posts