< Back
Entertainment
അരിജിത് സിങ്ങിന്റെ ശബ്ദം; കാര്‍വാനിലെ ആദ്യ ഗാനം പുറത്ത്  
Entertainment

അരിജിത് സിങ്ങിന്റെ ശബ്ദം; കാര്‍വാനിലെ ആദ്യ ഗാനം പുറത്ത്  

അനസ് ആലങ്കോള്‍
|
10 July 2018 4:11 PM IST

ദുല്‍ഖറിന് പുറമെ ഇര്‍ഫാന്‍ ഖാന്‍, മിഥില എന്നിവരും ഗാനത്തിലുണ്ട്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റം കാര്‍വാനിലെ ആദ്യ ഗാനം പുറത്ത്. ഛോട്ടാ സാ ഫാസാനാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിങാണ്. ആകര്‍ഷ് ഖുറാനയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനുരാഗ് സൈക്യയാണ്. ദുല്‍ഖറിന് പുറമെ ഇര്‍ഫാന്‍ ഖാന്‍, മിഥില എന്നിവരും ഗാനത്തിലുണ്ട്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. മൂവരും തന്നെയായിരുന്നു ട്രെയിലറിലും പ്രധാന താരങ്ങളായുള്ളത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്ത പടം ആഗസ്റ്റ് മൂന്നിന് പ്രദര്‍ശനത്തിനെത്തും.

Similar Posts