< Back
Entertainment
യന്തിരന്‍ രണ്ടാം ഭാഗം 2.O നവംബർ 29ന് തീയറ്ററുകളിലെത്തും
Entertainment

യന്തിരന്‍ രണ്ടാം ഭാഗം 2.O നവംബർ 29ന് തീയറ്ററുകളിലെത്തും

Web Desk
|
11 July 2018 8:35 PM IST

ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് വി.എഫ്.എക്സ് ജോലികൾ പൂർത്തിയാകാനുള്ളതിനാലാണ് നീണ്ടുപോയത്

രജനീകാന്ത് ചിത്രം യന്തിരന്‍റെ രണ്ടാം ഭാഗം 2 പോയന്‍റ് ഒ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 29ന് 2.O തീയറ്ററുകളിലെത്തും.

സംവിധായകൻ ശങ്കർ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് വി.എഫ്.എക്സ് ജോലികൾ പൂർത്തിയാകാനുള്ളതിനാലാണ് നീണ്ടുപോയത്. വി.എഫ്.എക്സ് ജോലികൾ പൂർത്തിയാക്കി നൽകുന്ന തീയതി കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും അത് പ്രകാരം നവംബർ 29ന് 2.O റിലീസ് ചെയ്യുമെന്നും ശങ്കർ ട്വീറ്റ് ചെയ്തു.

രജനീകാന്തിന്‍റെ തന്നെ 2010ൽ പുറത്തിറങ്ങിയ യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.O രണ്ടാം ഭാഗത്തിലും ഡബിൾ റോളാണ് രജനിക്ക്. ഐശ്വര്യ റായ്ക്ക് പകരം എമി ജാക്സൺ ആണ് നായിക. അക്ഷയ്കുമാർ വില്ലനായി എത്തുന്നു. മലയാളത്തിൽ നിന്ന് കലാഭവൻ ഷാജോണും ഉണ്ട്.

എല്ലാതരം പ്രേക്ഷകരെയും വിസ്മയിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. തമിഴിലും ഹിന്ദിയിലും ഒരേ സമയം ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഇത് കൂടാതെ 13 ഭാഷകളിൽ മൊഴിമാറ്റിയും സിനിമ പ്രദർശിപ്പിക്കും. എ.ആർ. റഹ്മാൻ ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്.

Similar Posts