< Back
Entertainment
ചാണക്യനായി അജയ് ദേവ്ഗണ്‍
Entertainment

ചാണക്യനായി അജയ് ദേവ്ഗണ്‍

Web Desk
|
11 July 2018 12:03 PM IST

റിലയന്‍സ് എന്റര്‍ടെയ്‍ന്‍െമെന്റ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനായ ചാണക്യനായി പ്രമുഖം ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ എത്തുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാണക്യന്റെ ജീവിതം, അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നിവ പ്രമേയമാകും. ട്വിറ്ററിലൂടെ അജയ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇതൊരു മികച്ച ചിത്രമായിരിക്കുമെന്നും എല്ലാ പ്രേക്ഷകര്‍ക്കും ചിത്രം ഇഷ്ടപ്പെടുമെന്നും നീരജ് പാണ്ഡേ പറഞ്ഞു. റിലയന്‍സ് എന്റര്‍ടെയ്‍ന്‍െമെന്റ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുക.

ബി.സി 350നും 283നും ഇടയിലായിരുന്നു ചാണക്യന്റെ ജീവിത കാലഘട്ടം. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ചാണക്യന്‍ മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു.

ये भी पà¥�ें- ബിജു പൌലോസ് ബോളിവുഡിലേക്ക്..നായകന്‍ അജയ് ദേവ്ഗണ്‍?

Similar Posts