< Back
Entertainment
ഇത് മക്കള്‍സെല്‍വന്റെ പ്രണയം; 96 ടീസര്‍ കാണാം
Entertainment

ഇത് മക്കള്‍സെല്‍വന്റെ പ്രണയം; 96 ടീസര്‍ കാണാം

Web Desk
|
13 July 2018 10:59 AM IST

ഒരു ട്രാവല്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്

വിക്രം വേദയിലെ ക്രിമിനലായ വേദയുടെ ക്രൌര്യം നിറഞ്ഞ കണ്ണുകളല്ല, ഇത്...ഈ കണ്ണുകളില്‍ നിറയെ പ്രണയമാണ്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വീണ്ടും പ്രണയനായകനായി എത്തുകയാണ് 96 എന്ന തമിഴ് ചിത്രത്തിലൂടെ. തൃഷയാണ് സേതുപതിയുടെ നായകനാകുന്നത്. ഒരു ട്രാവല്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ജനകരാജ്, എസ്. ജാനകി, കാളി വെങ്കിട്ട്, ആടുകളം മുരുകദോസ്, ശ്യാം പ്രസാദ്, വിഷ്ണുപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രണയചിത്രമായ 96 സംവിധാനം ചെയ്യുന്നത് ജി.പ്രേംകുമാറാണ്. നടുവുള്ള കൊഞ്ചം പാക്കാതെ കാണം എന്ന ചിത്രത്തിന്റെ ക്യാമറ പ്രേംകുമാറായിരുന്നു. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ-എന്‍.ഷണ്‍മുഖ സുന്ദരം, സംഗീതം ഗോവിന്ദ് വസന്ത.

ये भी पà¥�ें- കറുപ്പനായി വിജയ് സേതുപതി; ട്രെയിലറെത്തി

ये भी पà¥�ें- വിജയ് സേതുപതിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ പുരിയാത പുതിര്‍ ട്രെയിലര്‍ കാണാം

ये भी पà¥�ें- അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് സേതുപതി

Similar Posts