< Back
Entertainment
നസ്രിയ തിരിച്ചുവരുന്ന, അഞ്ജലി മേനോന്‍ ചിത്രം കൂടെ നാളെയെത്തും
Entertainment

നസ്രിയ തിരിച്ചുവരുന്ന, അഞ്ജലി മേനോന്‍ ചിത്രം കൂടെ നാളെയെത്തും

Web Desk
|
13 July 2018 8:50 PM IST

ബാംഗ്ലൂര്‍ ഡെയ്സെന്ന സൂപ്പര്‍ ഹിറ്റ് ചിത്രമിറങ്ങി നാല് വര്‍ഷത്തിന് ശേഷം കൂടെയുമായെത്തുകയാണ് അഞ്ജലി മേനോന്‍.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെ ശനിയാഴ്ച പ്രേക്ഷകരിലേക്കെത്തും. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്. ഒപ്പം പൃഥ്വിരാജ് - പാര്‍വതി ജോഡിയും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു

ബാംഗ്ലൂര്‍ ഡെയ്സെന്ന സൂപ്പര്‍ ഹിറ്റ് ചിത്രമിറങ്ങി നാല് വര്‍ഷത്തിന് ശേഷം കൂടെയുമായെത്തുകയാണ് അഞ്ജലി മേനോന്‍. അഞ്ജലിയുടെ മുന്‍ ചിത്രങ്ങളെ പോലെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കൂടെ.

ജോഷ്വാ എന്ന കഥാപാത്രമായാണ് പൃഥ്വിയെത്തുന്നത്. ജോഷ്വയുടെ സഹോദരിയാണ് നസ്രിയയുടെ ജെന്നി. ഫഹദുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ ആകര്‍ഷണങ്ങളില്‍ മറ്റൊന്ന്.

സോഫി എന്ന കഥാപാത്രമായാണ് പാര്‍വതിയെത്തുന്നത്. പൃഥ്വിരാജും നസ്രിയയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ അച്ഛനമ്മമാരായി സംവിധായകന്‍ രഞ്ജിത്തും മാലാ പാര്‍വതിയും വേഷമിടുന്നു. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ലിറ്റില്‍ സ്വയമ്പാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകരാണ് എഡിറ്റിങ്. എം ജയചന്ദ്രനും രഘു ദീക്ഷിതുമാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടത്. എം. രഞ്ജിത്താണ് നിര്‍മാണം.

Related Tags :
Similar Posts