< Back
Entertainment
അമ്പരപ്പിച്ച് മമ്മൂട്ടി; കയ്യടി നേടി പേരന്‍പ് ടീസര്‍
Entertainment

അമ്പരപ്പിച്ച് മമ്മൂട്ടി; കയ്യടി നേടി പേരന്‍പ് ടീസര്‍

Web Desk
|
16 July 2018 10:16 PM IST

റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്‍ത്തവുമായാണ് പേരന്‍പ് എത്തുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തം. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ പിതാവുമാണ് മമ്മൂട്ടിയുടെ അമുദന്‍.

റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ആം സ്ഥാനത്ത് ഈ ചിത്രം എത്തിയിരുന്നു. സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രം എഡിറ്റ് ചെയ്തത്.

Related Tags :
Similar Posts