< Back
Entertainment
രജനീകാന്തും നവാസുദ്ദീന്‍ സിദ്ദിഖിയും ഒന്നിക്കുന്നു  തലൈവര്‍ 165ല്‍
Entertainment

രജനീകാന്തും നവാസുദ്ദീന്‍ സിദ്ദിഖിയും ഒന്നിക്കുന്നു തലൈവര്‍ 165ല്‍

Web Desk
|
18 July 2018 9:45 PM IST

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാകും ഇത്. നേരത്തെ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഫഹദ് ഇത് നിഷേധിച്ചിരുന്നു.

രജനീകാന്തും നവാസുദ്ദീന്‍ സിദ്ദിഖിയും ഒന്നിക്കുന്നു. കാര്‍ത്തിക് സുബ്ബരാജൊരുക്കുന്ന തലൈവര്‍ 165ലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് പടമാകും ഇത്.

മെര്‍ക്കുറിക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജൊരുക്കുന്ന ചിത്രത്തില്‍ രജനീകാന്താകും മുഖ്യ വേഷത്തിലെത്തുകയെന്ന് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. രജനി മാത്രമല്ല ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്കൊപ്പം വിജയ് സേതുപതിയും അഭിനയിക്കും. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാസുദ്ദീന്‍ സിദ്ദിഖി രജനിയുടെ സുഹൃത്തിന്റെ വേഷത്തിലാകും ചിത്രത്തിലെത്തുക. നേരത്തെ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഫഹദ് ഇത് നിഷേധിച്ചിരുന്നു.

സിമ്രാന്‍, ബോബി സിംഹ, സാനന്ത് റെഡ്ഡി, അഞ്ജലി മേഘ ആകാസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്, താരനിര്‍ണയം പൂര്‍ത്തിയായ സ്ഥിതിക്ക് ചിത്രീകരണം ഉടന്‍ തുടങ്ങും.

Similar Posts