< Back
Entertainment
ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്; വിനായകനും ആന്‍റണി വര്‍ഗീസും മുഖ്യവേഷങ്ങളില്‍ 
Entertainment

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്; വിനായകനും ആന്‍റണി വര്‍ഗീസും മുഖ്യവേഷങ്ങളില്‍ 

Web Desk
|
19 July 2018 8:30 PM IST

ഈമയൌവിന് ശേഷമുള്ള തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി.

ഈമയൌവിന് ശേഷമുള്ള തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി. ജെല്ലിക്കെട്ട് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. വിനായകനും ആന്റണി വർഗീസുമാണ് ചിത്രത്തിൽ നായകന്മാർ.

മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലിജോ ജെസ് പെല്ലിശേരിക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു ഈമയൌ. അവാർഡ് തിളക്കം മാറും മുൻപേ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ലിജോ. ജെല്ലിക്കെട്ട് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനായകനും അങ്കമാലി ഡയറീസിലൂടെ ലിജോ അവതരിപ്പിച്ച ആന്റണി വർഗീസും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.

എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ നിർവഹിച്ചത്. പ്രശാന്ത് പിള്ള തന്നെയാകും ജെല്ലിക്കെട്ടിനും സംഗീതം ഒരുക്കുക. ലിജോയുടെ എല്ലാ ചിത്രത്തിനും പ്രശാന്ത് ആയിരുന്നു സംഗീതസംവിധായകൻ. ഇരുവരും ഒരുമിക്കുന്ന ഏഴാമത് ചിത്രമാണിത്. ദീപു ജോസഫ് ആണ് എഡിറ്റർ. അങ്കമാലി ഡയറീസിന്റെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാകും ജെല്ലിക്കെട്ടിനായി ക്യാമറ ചലിപ്പിക്കുക. നിലവിൽ വിജയുടെ സർക്കാർ എന്ന സിനിമയുടെ തിരക്കിലുള്ള ഗിരീഷ് ഇതിന് ശേഷം ജെല്ലിക്കെട്ടിന്റെ ഭാഗമാകും.

Similar Posts