< Back
Entertainment
യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ സിനിമയിലേക്ക്; ആദ്യ ചിത്രം പ്രണവിനൊപ്പം
Entertainment

യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ സിനിമയിലേക്ക്; ആദ്യ ചിത്രം പ്രണവിനൊപ്പം

Web Desk
|
25 July 2018 9:07 PM IST

കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വിറ്റ് പഠിക്കാനും ജീവിക്കാനുമുള്ള വക കണ്ടെത്തുന്ന ഹനാന്റെ ജീവിതം വിവിധ മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അരുണ്‍ ഗോപി അറിയുന്നത്.

യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ സിനിമയിലേക്ക്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപിയൊരുക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രമായി ഹനാനെ നിശ്ചയിച്ചു കഴിഞ്ഞു.

കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ മീന്‍ വിറ്റ് പഠിക്കാനും ജീവിക്കാനുമുള്ള വക കണ്ടെത്തുന്ന ഹനാന്റെ ജീവിതം വിവിധ മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അരുണ്‍ ഗോപി അറിയുന്നത്. തുടര്‍ന്ന് ജീവിതവെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനാന് പ്രണവ് മോഹന്‍ലാലിന്റെ ഇരുത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു വേഷം വാഗ്ദാനം ചെയ്യുകയായിരുന്നു. ഹനാന്റെ സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന വേതനം ഉറപ്പുവരുത്തുമെന്നും സംവിധായകന്‍ പറഞ്ഞു.

Similar Posts