< Back
Entertainment
കലാകാരന്മാര്‍ക്ക് വിമര്‍ശനം ഉള്‍ക്കൊള്ളാനാകുന്നില്ല: ഇന്ദ്രന്‍സ്
Entertainment

കലാകാരന്മാര്‍ക്ക് വിമര്‍ശനം ഉള്‍ക്കൊള്ളാനാകുന്നില്ല: ഇന്ദ്രന്‍സ്

Web Desk
|
27 July 2018 12:59 PM IST

അസഹിഷ്ണുതക്കെതിരെ പ്രതികരിക്കാന്‍ ശേഷിയുള്ളവരാണ് കലാകാരന്മാര്‍. അവര്‍ക്ക് നോക്കോ വാക്കോ സഹിക്കാനാവുന്നില്ല എന്നത് കഷ്ടമാണെന്നും ഇന്ദ്രന്‍സ്

കലാകാരന്മാര്‍ക്ക് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. അസഹിഷ്ണുതക്കെതിരെ പ്രതികരിക്കാന്‍ ശേഷിയുള്ളവരാണ് കലാകാരന്മാര്‍. അവര്‍ക്ക് നോക്കോ വാക്കോ സഹിക്കാനാവുന്നില്ല എന്നത് കഷ്ടമാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ ഓര്‍മ്മിപ്പിച്ചായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. വിവാദങ്ങളെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. ഓഗസ്റ്റ് എട്ടിനാണ് പുരസ്കാര വിതരണ ചടങ്ങ്. അതിനു മുന്‍പ് ഇനിയും വിവാദങ്ങള്‍ ഉണ്ടാകുമോയെന്ന് ഭയക്കുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ലളിതകലാ അക്കാദമിയുടെ പുരസ്കാര വിതരണ ചടങ്ങിലായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. കലാകാരന്മാരുടെ സ്വതന്ത്ര സൃഷ്ടികള്‍ക്ക് നേരെയുള്ള കടന്നുകയറ്റം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ‌പറഞ്ഞു. ലളിതകലാ അക്കാദമിയുടെ 2017ലെ പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

Related Tags :
Similar Posts