< Back
Entertainment
പിറന്നാള്‍ ദിനത്തില്‍ വാനമ്പാടിക്ക് സ്നേഹാദരങ്ങളുമായി പൂര്‍വ്വവിദ്യാലയം
Entertainment

പിറന്നാള്‍ ദിനത്തില്‍ വാനമ്പാടിക്ക് സ്നേഹാദരങ്ങളുമായി പൂര്‍വ്വവിദ്യാലയം

Web Desk
|
27 July 2018 1:57 PM IST

ചിത്രയുടെ പൂര്‍വ്വവിദ്യാലയമായ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലായിരുന്നു 55ാം ജന്മദിനാഘോഷം

പിറന്നാള്‍ ദിനത്തില്‍ ഗായിക കെ.എസ് ചിത്രക്ക് കുട്ടികളുടെ സ്നേഹാദരം. ചിത്രയുടെ പൂര്‍വ്വവിദ്യാലയമായ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലായിരുന്നു 55ാം ജന്മദിനാഘോഷം.

കുട്ടികളുടെ ഉത്സവാരവങ്ങള്‍ക്കിടയിലൂടെയാണ് മലയാളത്തിന്റെ വാനമ്പാടി തന്റെ പഴയ പള്ളിക്കൂടത്തിലേക്കെത്തിയത്. വേദിയില്‍ പിറന്നാള്‍ കേക്ക് മുറിച്ചു. അകമ്പടിയായി നൂറുകണക്കിന് കുട്ടികള്‍ കൂട്ടായി പിറന്നാള്‍ ആശംസ നേര്‍ന്നു. പിന്നെ കുട്ടികള്‍ കാത്തിരുന്ന കേക്കിനെക്കാള്‍ മധുരമേറിയ സമ്മാനം. സ്കൂളിലെ പുതിയ ആര്‍ട്സ് ക്ലബിന്റെ ഉത്ഘാടനവും ചിത്ര നിര്‍വ്വഹിച്ചു. എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ സുകുമാറും ചടങ്ങിനെത്തി.

ये भी पà¥�ें- ലളിതഗാന വേദികളില്‍ ഇപ്പോള്‍ പ്രയാസമേറിയ പാട്ടുകള്‍; കെ.എസ് ചിത്ര

ये भी पà¥�ें- മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 52ാം പിറന്നാള്‍

Related Tags :
Similar Posts