< Back
Entertainment
ഹാപ്പി ബര്‍ത് ഡേ ഡിക്യു
Entertainment

ഹാപ്പി ബര്‍ത് ഡേ ഡിക്യു

Web Desk
|
28 July 2018 12:12 PM IST

ദുല്‍ഖര്‍ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ കാര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്

മലയാളത്തിന്റെ പ്രിയയുവതാരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. സെക്കന്‍ഡ് ഷോയിലുടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഡിക്യുവിന്റെ കരിയര്‍ ഇന്ന് ബോളിവുഡിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ കാര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന്റെ മകന്‍ എന്നതിനെക്കാള്‍ സ്വഭാവികമായ അഭിനയം കൊണ്ടാണ് ദുല്‍ഖര്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. കുറഞ്ഞ കാലം കൊണ്ട് തന്നെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിന് സാധിച്ചു. ഈയിടെ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തില്‍ അനശ്വര നടന്‍ ജെമിനി ഗണേശനായാണ് താരം വേഷമിട്ടത്. ഈ കഥാപാത്രം ഏറെ പ്രശംസകള്‍ക്ക് പാത്രമായി. ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയത്തിന് 2015ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ദുല്‍ഖര്‍ സ്വന്തമാക്കി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, സോയ ഫാക്ടര്‍ എന്നിവയാണ് ദുല്‍ഖര്‍ സല്‍മാന്റെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

ये भी पà¥�ें- ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം 

ये भी पà¥�ें- ഒരു യമണ്ടൻ പ്രേമകഥയുമായി ദുല്‍ഖര്‍

Related Tags :
Similar Posts