< Back
Entertainment
താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാനുള്ള കരുത്തില്ല; എഫ്ബി പേജ് ഡിലീറ്റ് ചെയ്യുന്നതായി സജിതാ മഠത്തില്‍
Entertainment

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാനുള്ള കരുത്തില്ല; എഫ്ബി പേജ് ഡിലീറ്റ് ചെയ്യുന്നതായി സജിതാ മഠത്തില്‍

Web Desk
|
28 July 2018 11:27 AM IST

തന്റെ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ തനിക്കില്ലാത്തതിനാല്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതായി നടി സജിതാ മഠത്തില്‍. തന്റെ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയില്‍ സജിത ഒപ്പു വച്ചിരുന്നു. ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ല. മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സജിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.

Posted by Sajitha Madathil on Friday, July 27, 2018

ये भी पà¥�ें- ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

ये भी पà¥�ें- സ്ത്രീ തുറന്നു പറച്ചിലുകളെ ഗൌരവത്തോടെ കണ്ട പുരുഷ സുഹൃത്തുക്കള്‍ക്ക് നന്ദി: സജിതാ മഠത്തില്‍

ये भी पà¥�ें- അവൾ വിജയിക്കേണ്ടത് പുതിയ തലമുറയുടെ ആവശ്യമാണെന്ന് സജിതാ മഠത്തില്‍

Related Tags :
Similar Posts