< Back
Entertainment
രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത വർഷം തുടങ്ങും
Entertainment

രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത വർഷം തുടങ്ങും

Web Desk
|
29 July 2018 9:47 AM IST

എം.ടി വാസുദേവൻ നായർ തിരക്കഥ എഴുതുന്ന രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ഒടിയൻ ഒരുക്കിയ ശ്രീകുമാർ മേനോനാണ്

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത വർഷം തുടങ്ങും. എം.ടി വാസുദേവൻ നായർ തിരക്കഥ എഴുതുന്ന രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ഒടിയൻ ഒരുക്കിയ ശ്രീകുമാർ മേനോനാണ്.

രണ്ടാമൂഴത്തിന്റെ നിർമാതാവും വ്യവസായിയും ആയ ബി ആർ ഷെട്ടിയാണ് സിനിമയുടെ ചിത്രീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏഷ്യയിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായിരിക്കും രണ്ടാമൂഴം എന്ന് ബിആർ ഷെട്ടി ട്വീറ്റ് ചെയ്തു. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ജൂലൈയിൽ ആരംഭിക്കും. സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഷെട്ടി അറിയിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെയും ലോക സിനിമയിലെയും പ്രശസ്തരാകും മോഹൻലാലിനൊപ്പം രണ്ടാമൂഴത്തിൽ അണിനിരക്കുക. ഭീമസേനന്റെ വേഷമാണ് സിനിമയിൽ മോഹൻലാലിന്.

ये भी पà¥�ें- 'മഹാഭാരത'മല്ല മലയാളത്തില്‍ 'രണ്ടാമൂഴം' തന്നെ

ये भी पà¥�ें- മോഹന്‍ലാല്‍ ഭീമനാകും; 600 കോടിയുടെ രണ്ടാമൂഴം അടുത്ത വര്‍ഷം

ये भी पà¥�ें- രണ്ടാമൂഴം ഒരുങ്ങുന്നത് 1000 കോടി ബജറ്റില്‍

Related Tags :
Similar Posts