< Back
Entertainment

Entertainment
കലിപ്പ് ലുക്കില്‍ ധനുഷ്; വടചെന്നൈയുടെ ടീസര്‍ കാണാം
|30 July 2018 10:05 AM IST
ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ
ധനുഷ് നായകനാകുന്ന ടീസര്‍ പുറത്ത്. യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ . വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ..
കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, എന്നിവരാണ് മറ്റ് താരങ്ങൾ. വണ്ടർഫുൾ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം. ഒന്നിലധികം ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്.