< Back
Entertainment
‘മുള്ള് മുള്ള് മുള്ള്’; ഫ്രഞ്ച് വിപ്ലവത്തിലെ പരീക്ഷണ പാട്ടെത്തി
Entertainment

‘മുള്ള് മുള്ള് മുള്ള്’; ഫ്രഞ്ച് വിപ്ലവത്തിലെ പരീക്ഷണ പാട്ടെത്തി

Web Desk
|
2 Aug 2018 8:23 PM IST

സംസാര ശൈലിയിൽ ഒറ്റ ഷോട്ടിലാണ് ‘മുള്ള്‌ മുള്ള്‌’ എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌

നവാഗതനായ മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവത്തിലെ പരീക്ഷണ പാട്ടെത്തി. സംസാര ശൈലിയിൽ ഒറ്റ ഷോട്ടിലാണ് 'മുള്ള്‌ മുള്ള്‌' എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌. ബി കെ ഹരിനാരായണന്റെ വരികൾക്ക്‌ സംഗീതം നൽകിയത്‌ പ്രശാന്ത്‌ പിള്ളയാണ്‌.

90കളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ റിസോട്ടിലെ പാചകക്കാരനായ സത്യൻ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ എത്തുന്നു‌. ഈമയൌ സിനിമ ഫെയിം ആര്യ സലീം ആണ്‌ നായിക.

അൻവർ അലി, ഷജീർ, ഷാൻ എന്നിവരുടെതാണ് തിരക്കഥ. അബ്ബാ ക്രിയേഷന്റെ ബാനറിൽ ഷജീർ, ജാഫർ ഖാൻ എന്നിവരാണ് നിർമ്മാണം. സെപ്തംബർ 7ന് ഫ്രഞ്ച് വിപ്ലവം തിയേറ്ററുകളിലെത്തും.

Similar Posts