< Back
Entertainment
ഇതാ മറ്റൊരു മാണിക്യന്‍; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Entertainment

ഇതാ മറ്റൊരു മാണിക്യന്‍; ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
|
3 Aug 2018 1:36 PM IST

കാളക്കൂറ്റന്‍മാര്‍ക്കൊപ്പം കുതിച്ചു പായുന്ന ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കാളക്കൂറ്റന്‍മാര്‍ക്കൊപ്പം കുതിച്ചു പായുന്ന ലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം ഒക്ടോബര്‍ 11ന് തിയറ്ററുകളിലെത്തും. ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേങ്കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

വന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ഒടിയന്‍ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഒടിയന്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

Related Tags :
Similar Posts