< Back
Entertainment

Entertainment
അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം: രമ്യ നമ്പീശന്‍
|3 Aug 2018 10:22 PM IST
പ്രശ്നങ്ങളുണ്ടെന്ന് ഓരോ വേദികളിലും ആവര്‍ത്തിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ട അവസ്ഥയാണുള്ളതെന്ന് രമ്യ നമ്പീശന്‍
അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം തുടരുന്നുവെന്ന് നടി രമ്യ നമ്പീശന്‍. പ്രശ്നങ്ങളുണ്ടെന്ന് ഓരോ വേദികളിലും ആവര്‍ത്തിച്ച് പറഞ്ഞ് മനസ്സിലാക്കേണ്ട അവസ്ഥയാണുള്ളത്. ഡബ്ല്യു.സി.സി എതിര്‍ സംഘടനയല്ല. എന്നാല്‍ നല്ല സമീപനം ലഭിച്ചില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ നമ്പീശന്‍ ആവശ്യപ്പെട്ടു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമം നടക്കുന്നതായി രമ്യ വെളിപ്പെടുത്തിയത്.