< Back
Entertainment
Entertainment
കാതലേ..കണ്ണിന്‍ കാവലേ; മറഡോണയുടെ പ്രണയ ഗാനം കാണാം
|4 Aug 2018 12:42 PM IST
ശ്രുതി ശശിധരനാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു
ടൊവിനോ തോമസ് നായകനാകുന്ന മറഡോണയിലെ കാതലേ..കണ്ണിന്‍ കാവലേ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി. ശ്രുതി ശശിധരനാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു.
ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് മറഡോണ. പുതുമുഖതാരം ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ്, ശാലു റഹിം, റ്റിറ്റോ വില്‍സണ്‍, നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.