< Back
Entertainment
ശ്രീദേവിയെ മനസിലായില്ലെന്ന് ഋഷി കപൂര്‍, ശ്രീയെ അറിയാം പക്ഷേ നിങ്ങളാരാണെന്ന് താരത്തിനോട് ആരാധകര്‍
Entertainment

ശ്രീദേവിയെ മനസിലായില്ലെന്ന് ഋഷി കപൂര്‍, ശ്രീയെ അറിയാം പക്ഷേ നിങ്ങളാരാണെന്ന് താരത്തിനോട് ആരാധകര്‍

Web Desk
|
6 Aug 2018 10:21 AM IST

90കളിലെ പ്രിയജോഡികളായിരുന്നു ഋഷി കപൂറും ശ്രീദേവിയും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്

സിനിമയ്ക്ക് ചെറിയ ഒരിടവേള നല്‍കിയ സമയം വിവാദത്തിന് തല വച്ചു കൊടുക്കുക എന്നതാണ് ബോളിവുഡ് താരം ഋഷി കപൂറിന്റെ ഇപ്പോഴത്തെ ഹോബി. ഋഷി ഈയിടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രവും അതിന് കൊടുത്ത അടിക്കുറിപ്പുമാണ് പുതിയ വിവാദത്തിന് തിരിതെളിച്ചത്. 90കളിലെ പ്രിയജോഡികളായിരുന്നു ഋഷി കപൂറും ശ്രീദേവിയും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ഋഷി കപൂര്‍ ഒരു മണ്ടത്തരം കാണിച്ചു. ശ്രീദേവിയും ഋഷി കപൂറും ഒന്നിച്ചുള്ള പഴയ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഏത് സിനിമയാണ് ഇത്? എന്റെ കൂടെയുള്ള നടിയേയും എനിക്ക് തിരിച്ചറിയാനാവുന്നില്ല. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. ഋഷി കപൂറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ താരത്തിനെതിരേ ട്രോളന്‍മാര്‍ തിരിഞ്ഞു.

ഋഷി കപൂറിനെ വിമര്‍ശിച്ചുകൊണ്ടാണ് ശ്രീദേവി ആരാധകര്‍ രംഗത്തെത്തുന്നത്. നടി ശ്രീദേവിയാണെന്ന് അറിയാം എന്നാല്‍ കൂടെയുള്ള നടനെ മനസിലാവുന്നില്ല എന്നാണ് ഒരു ആരാധകന്റെ പറഞ്ഞത്. നിങ്ങളെ ആരും തിരിച്ചറിയണമില്ലെന്നും എന്നാല്‍ കന്യാകുമാരി മുതല്‍ കശ്മീരിലുള്ളവര്‍ക്ക് ശ്രീദേവിയെ അറിയാമെന്നും ആരാധകര്‍ പറയുന്നു. നിങ്ങള്‍ അഭിനയിക്കുകയാണോ എന്നും ശ്രീദേവി വലിയൊരു നടിയാണ് എന്നും ചിലര്‍ പോസ്റ്റ് ചെയ്തു.

Related Tags :
Similar Posts