< Back
Entertainment

Entertainment
ജോണിയും ജൈസയും; ഇതാണ് ഞങ്ങളുടെ നായകനും നായികയും
|7 Aug 2018 11:20 AM IST
ടിനി ടോം, ഷറഫുദ്ദീന്‍, അബു സലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി യെസ് അപ്പായുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നായികയെ പരിചയപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനു സിത്താരയുമാണ് വേഷമിടുന്നത്.
മുഴുനീള കോമഡിയായാണ് ചിത്രം ഒരുക്കുന്നത്. ടിനി ടോം, ഷറഫുദ്ദീന്‍, അബു സലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ. സംഗീതം ഷാന്‍ റഹ്മാന്‍.
Introducing Our Hero And Heroine... #KunchackoBoban As #Johny & #AnuSithara As #Jaisa 😊
Posted by Johny Johny Yes Appa on Monday, August 6, 2018