< Back
Entertainment
ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ ‘തോക്ക്’ ചൂണ്ടി അലന്‍സിയര്‍
Entertainment

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ ‘തോക്ക്’ ചൂണ്ടി അലന്‍സിയര്‍

Web Desk
|
9 Aug 2018 10:46 AM IST

മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കു പോലെ പിടിച്ച് രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിന് എതിരെ അലന്‍സിയറിയന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കു പോലെ പിടിച്ച് രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. ലാല്‍ പറയുന്നത് കള്ളമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു അലന്‍സിയറുടെ തോക്ക് പ്രതിഷേധം. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു അലന്‍സിയര്‍

വേദിയിലേക്ക് കയറി മോഹന്‍ലാലിന് അടുത്തെത്താനും അലന്‍സിയര്‍ ശ്രമിച്ചു. എന്നാല്‍ ഇത് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ജുവും പൊലീസും ചേര്‍ന്ന് തടഞ്ഞു. മുഖ്യമന്ത്രിയും സാസ്‌കാരിക വകുപ്പ് മന്ത്രിയും മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും വേദിയിലിരിക്കെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധം. എന്നാല്‍ ലാലിനെതിരെയുള്ള പ്രതിഷേധമായിട്ടല്ല താന്‍ തോക്ക് ചൂണ്ടിയതെന്ന് അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ये भी पà¥�ें- യേശുദാസിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ 

ये भी पà¥�ें- പ്രിയ അലന്‍സിയര്‍, നിങ്ങളാണ് മഹാനടന്‍ , അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

ये भी पà¥�ें- ദേശീയഗാനം അടിച്ചേല്‍പ്പിക്കരുത്, ആരുടേയും രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട: അലന്‍സിയര്‍

Related Tags :
Similar Posts