< Back
Entertainment
‘അനുരാഗം തനുവാകെ..’ ഫഹദിനായി നസ്രിയ ആലപിച്ച ഗാനം കേള്‍‌ക്കാം
Entertainment

‘അനുരാഗം തനുവാകെ..’ ഫഹദിനായി നസ്രിയ ആലപിച്ച ഗാനം കേള്‍‌ക്കാം

Web Desk
|
9 Aug 2018 8:38 PM IST

അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ പ്രണയകഥയാണ് പറയുന്നത്. ഫഹദിനൊപ്പം മായാനദിയിലൂടെ ശ്രദ്ധേയ ആയ ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഇരുവരുടെയും പ്രണയത്തിന്‍റെ തീവ്രത വിളിച്ചുപറയുന്നു ഗാനം.

വരത്തനിൽ ഫഹദ് ഫാസിലിന് വേണ്ടി നസ്രിയ നസീം ആലപിച്ച ഗാനം പുറത്തിറങ്ങി. സുശിൻ ശ്യാം സംഗീതം ഒരുക്കിയ ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് എത്തിയത്. ബാംഗ്ലൂർ ഡേയ്സിന് ശേഷം നസ്രിയ വീണ്ടും ഫഹദിനായി പാടി. സുശിൻ ശ്യാം ഒരുക്കിയ മനോഹര ഈണത്തിൽ.

സലാല മൊബൈൽസിലൂടെ ഗായികയായി അരങ്ങേറിയ നസ്രിയ ആലപിക്കുന്ന മൂന്നാമത്തെ സിനിമാ ഗാനമാണിത്. ബാംഗ്ലൂർ ഡെയ്സിനായി നസ്രിയ പാടിയ ഗാനം വൻ ഹിറ്റായിരുന്നു. പറവ, ഗപ്പി, ഗോഥ, മറഡോണ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് വരികളെഴുതിയ വിനായക് ശശികുമാർ ആണ് ഗാനത്തിന്‍റെ രചയിതാവ്. പാട്ടിന്‍റെ ലിറിക് വീഡിയോ ആണ് എത്തിയത്. മണിക്കൂറുകൾക്കുള്ളിൽ ഒന്നരലക്ഷത്തോളം പേർ ഗാനം കണ്ടു.

അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ പ്രണയകഥയാണ് പറയുന്നത്. ഫഹദിനൊപ്പം മായാനദിയിലൂടെ ശ്രദ്ധേയ ആയ ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഇരുവരുടെയും പ്രണയത്തിന്‍റെ തീവ്രത വിളിച്ചുപറയുന്നു ഗാനം. നസ്രിയ നസീം നിർമിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും വരത്തനുണ്ട്.

Similar Posts