< Back
Entertainment
Entertainment
ഈ പേയും പിശാചുമൊക്കെ ലോഹ്യത്തിലായാല്‍ നല്ലതാ; ഫാന്റസിയില്‍ പൊതിഞ്ഞ് ഓളിന്റെ ടീസര്‍
|10 Aug 2018 10:01 AM IST
ടി.ഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ ഷാജി എന്‍ കരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
എസ്തേറും ഷെയ്ന്‍ നിഗവും നായികാനായകന്‍മാരാകുന്ന ഓള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടി.ഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ ഷാജി എന്‍ കരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കനി കുസൃതി, കാഞ്ചന, കാദംബരി ശിവായ, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഡോ.എ.വി അനൂപാണ് ഓള്‍ നിര്‍മ്മിക്കുന്നത്. സംഗീതം-തോമസ് കൊട്ടുകപ്പള്ളി, ക്യാമറ-എം.ജെ രാധാകൃഷ്ണന്‍.