< Back
Entertainment
ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും
Entertainment

ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും

Web Desk
|
13 Aug 2018 11:17 AM IST

തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ ലാല്‍ അറിയിച്ചിരിക്കുന്നത്.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി വരുന്നുണ്ട്. മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നിധിയിലേക്ക് സംഭാവന ചെയ്തിട്ടണ്ട്. തമിഴ് നടന്‍മാരായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപയാണ് നല്‍കിയത്. സംഭാവന നല്‍കി തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ആദ്യ ഘട്ടമായി നടികര്‍ സംഘവും അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി.

1924-നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു.

Similar Posts