< Back
Entertainment

Entertainment
കൊലമാവ് കോകില കൊല മാസാണ്; ഇതുവരെ നേടിയത് 20 കോടി
|28 Aug 2018 12:31 PM IST
നവാഗതനായ നെൽസൺ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്
നയന്‍താരയുടെ കൊലമാവ് കോകില തമിഴകത്ത് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുന്നു. ഇതു വരെ 20 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. വന്‍താരനിരയില്ലാതെ ഒരു നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ഇതാദ്യമായിട്ടാണ് തമിഴ്നാട്ടില്‍ മികച്ച പ്രതികരണം ലഭിക്കുന്നത്.
നവാഗതനായ നെൽസൺ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിലെ യോഗി ബാബുവുമായിട്ടുള്ള പാട്ട് ഇതിനോടകം തന്നെ ഹിറ്റ് ആണ്. ശരണ്യ പൊന്‍വണ്ണന്‍, ആര്‍.എസ് ശിവാജി, ശരവണന്‍, രാജേന്ദ്രന്‍, ഹരീഷ പേരടി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ആഗസ്ത് 17നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.