< Back
Entertainment
നീയും നാനും അന്‍പേ..കണ്‍കള്‍ കോര്‍ത്തുകൊണ്ട്; വിജയ് സേതുപതിയും നയന്‍സും ഒരുമിക്കുന്ന പ്രണയഗാനം കാണാം
Entertainment

നീയും നാനും അന്‍പേ..കണ്‍കള്‍ കോര്‍ത്തുകൊണ്ട്; വിജയ് സേതുപതിയും നയന്‍സും ഒരുമിക്കുന്ന പ്രണയഗാനം കാണാം

Web Desk
|
30 Aug 2018 10:54 AM IST

രഘു ദീക്ഷിത്, സത്യപ്രകാശ് ഡി, ജിതിന്‍ രാജ് എന്നിവര് ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. 

വിജയ് സേതുപതിയും നയന്‍താരയും ഒരുമിക്കുന്ന ഇമൈക്ക നൊടികളിലെ പുതിയ ഗാനം പുറത്തിറങ്ങി. നീയും നാനും അന്‍പേ എന്നു തുടങ്ങിയ ഗാനമാണ് പുറത്തുവിട്ടത്. കാബിലന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഹിപ്പോപ്പ് തമിഴയാണ്. രഘു ദീക്ഷിത്, സത്യപ്രകാശ് ഡി, ജിതിന്‍ രാജ് എന്നിവര് ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

വളരെ മനോഹരമായിട്ടാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രണയ വിവാഹിതരായ ദമ്പതികളായിട്ടാണ് നയന്‍സും സേതുപതിയും ചിത്രത്തിലെത്തുന്നത്. അനുരാഗ് കശ്യപ്, അഥര്‍വ്വ മുരളി, റാഷി ഖന്ന, രമേശ് തിലക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാമോ ഫിലിംസ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്. ചിത്രം ആഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും.

Similar Posts