< Back
Entertainment
‘ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍’; മോദിയോട് ചിമ്പു
Entertainment

‘ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍’; മോദിയോട് ചിമ്പു

Web Desk
|
30 Aug 2018 11:42 AM IST

ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്തു ചോദിക്കുമെന്നായിരുന്നു ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യം.

നോട്ട് നിരോധത്തിന്റെ സമയത്തും കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച താരമായിരുന്ന തമിഴ് നടന്‍ ചിമ്പു. നോട്ട് നിരോധനത്തെ കളിയാക്കി സിമ്പു പുറത്തിറക്കിയ ഡിമോണൈടെസേഷന്‍ ആന്തം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പറഞ്ഞ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു കോളേജില്‍ നടന്ന പരിപാടിയുടെതാണ് വീഡിയോ. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്തു ചോദിക്കുമെന്നായിരുന്നു ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യം. ഈ ചോദ്യത്തിന് സിമ്പു നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്.

'ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍' എന്നായിരിക്കും താന്‍ ചോദിക്കുക എന്ന് സിമ്പു പറഞ്ഞു. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് സിമ്പുവിന്റെ ഈ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ये भी पà¥�ें- ധനുഷ്, ചിമ്പു ആരാധകരെ ഞെട്ടിച്ച് സുചിത്രയുടെ ട്വീറ്റുകള്‍

Related Tags :
Similar Posts