< Back
Entertainment

Entertainment
‘വേറൊരു പണിയുമില്ലേ?’ പ്രിയ വാര്യര്‍ക്കെതിരായ ഹരജിക്കാരനോട് സുപ്രീംകോടതി; കേസ് റദ്ദാക്കി
|31 Aug 2018 2:42 PM IST
പ്രിയ വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രിം കോടതി റദ്ദാക്കി.
അഡാര്‍ ലൌവ് സിനിമ നായിക പ്രിയ വാര്യര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. വേറൊരു പണിയുമില്ലേ എന്നായിരുന്നു പ്രിയ വാര്യര്‍ക്കെതിരായ ഹരജിക്കാരനോട് സുപ്രീംകോടതിയുടെ ചോദ്യം.
സിനിമയിലെ മാണിക്യമലരായ എന്ന ഗാനത്തിനെതിരായി പ്രിയ വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആണ് സുപ്രിം കോടതി റദ്ദാക്കിയത്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആണ് സുപ്രീംകോടതി റദ്ദാക്കിയത്.