< Back
Entertainment
ഇത് ‘ഗോൾഡ’ന്‍ റിലീസ്, സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം
Entertainment

ഇത് ‘ഗോൾഡ’ന്‍ റിലീസ്, സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം

Web Desk
|
1 Sept 2018 12:40 PM IST

ഇന്ത്യക്ക് ഒളിംപിക്സിൽ ആദ്യമായി സ്വർണം ലഭിച്ചത് സ്‌ക്രീനിലേക്കെത്തുന്ന ‘ഗോൾഡ്’ ആദ്യമായി സൗദിയിൽ പ്രദർശിപ്പിക്കുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കുന്നു. നായകൻ അക്ഷയ് കുമാർ തന്നെയാണ് ഈ വാർത്ത തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. 1948 ലെ ഒളിംപിക്സ് പുനഃസൃഷ്ടിക്കുന്ന ഗോൾഡിൽ അക്ഷയ് കുമാറിനൊപ്പം മൗനി റോയ്, അമിത് സാധ്, കുനാൽ കപൂർ എന്നിവരും അഭിനയിക്കുന്നു. ഇന്ത്യൻ ഹോക്കി ടീമിന്റെ അസിസ്റ്റന്റ് മാനേജർ വേഷത്തിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്.

കഴിഞ്ഞ മെയിൽ ബ്ലാക്ക് പാന്തർ പ്രദർശനത്തോടെയാണ് സൗദി അറേബ്യ സിനിമയുടെ പൊതു പ്രദർശനത്തിന് തുടക്കം കുറിച്ചത്.

Similar Posts