< Back
Entertainment
ആമേന്‍ നായിക സ്വാതി റെഡ്ഡി വിവാഹിതയായി
Entertainment

ആമേന്‍ നായിക സ്വാതി റെഡ്ഡി വിവാഹിതയായി

Web Desk
|
1 Sept 2018 11:43 AM IST

മലയാളി സിനിമാപ്രവര്‍ത്തകര്‍ക്കായി സെപ്തംബര്‍ 2ന് കൊച്ചിയില്‍ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്

ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക സ്വാതി റെഡ്ഡി വിവാഹിതയായി. പൈലറ്റായ വികാസ് ആണ് സ്വാതിക്ക് താലി ചാര്‍ത്തിയത്. ഇന്നലെ ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. ആഘോഷപൂര്‍വ്വമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മലയാളി സിനിമാപ്രവര്‍ത്തകര്‍ക്കായി സെപ്തംബര്‍ 2ന് കൊച്ചിയില്‍ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

2005ല്‍ പുറത്തിറങ്ങിയ ഡേഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലെത്തിയത്. സുബ്രഹ്മണ്യപുരം ആണ് സ്വാതിയെ ശ്രദ്ധേയയാക്കിയത്. മലയാളത്തില്‍ ആമേനാണ് സ്വാതിയെ പ്രിയങ്കരിയാക്കിയത്. പിന്നീട് നോര്‍ത്ത് 24 കാതം, മോസയിലെ കുതിര മീനുകള്‍, ഡബിള്‍ ബാരല്‍, ആട് ഒരു ഭീകരജീവിയാണ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Similar Posts