< Back
Entertainment

Entertainment
‘ബിനീഷോ? എവിടുത്തുകാരനാ?’ തീവണ്ടിക്കായുള്ള കാത്തിരിപ്പിന് വിരാമം
|2 Sept 2018 9:24 PM IST
ചിത്രം സെപ്തംബര്‍ ഏഴിന് തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കളായ ഓഗസ്ത് സിനിമാസ് അറിയിച്ചു.
പ്രളയത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെച്ച ഓണചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്. ആദ്യമെത്തുക ടൊവിനോ തോമസ് നായകനായ തീവണ്ടിയാണ്. ചിത്രം സെപ്തംബര്‍ ഏഴിന് തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കളായ ഓഗസ്ത് സിനിമാസ് അറിയിച്ചു.
നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി സംവിധാനം ചെയ്തത്. വിനി വിശ്വലാല്‍ തിരക്കഥയെഴുതിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ഗൌതം ശങ്കറാണ്. പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്‍റെ ട്രെയിലറും പാട്ടും ഇതിനകം വൈറലായിരുന്നു. റിലീസിന് മുന്നോടിയായുള്ള പ്രീ റിലീസ് പ്രമോയും അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു.