< Back
Entertainment
ആമിറിന്റെ മഹാഭാരതത്തില്‍ അര്‍ജ്ജുനനായി പ്രഭാസ്!
Entertainment

ആമിറിന്റെ മഹാഭാരതത്തില്‍ അര്‍ജ്ജുനനായി പ്രഭാസ്!

Web Desk
|
3 Sept 2018 10:32 AM IST

ചിത്രത്തിനായി ബാഹുബലി താരത്തെ ആമിര്‍ സമീപിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്

മഹാഭാരതത്തെ ആസ്പദമാക്കി ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജ്ജുനനായി പ്രഭാസ് വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിനായി ബാഹുബലി താരത്തെ ആമിര്‍ സമീപിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന സഹോയുടെ ഷൂട്ടിംഗ് തിരക്കിലാണ് പ്രഭാസ്. ശ്രദ്ധ കപൂര്‍ നായികയാകുന്ന സഹോ 2019ല്‍ തിയറ്ററുകളിലെത്തും.

കൃഷ്ണനായി ആമിറും ദ്രൌപതിയായി ദീപിക പദുക്കോണും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാഭാരതത്തിന് വേണ്ടി മറ്റ് ഭാഷകളില്‍ നിന്നുള്ള താരങ്ങളെ തേടിയുള്ള നെട്ടോട്ടത്തിലാണ് പികെ താരം. ആയിരം കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം മുകേഷ് അംബാനിയാണ് നിര്‍മ്മിക്കുന്നത്.

ये भी पà¥�ें- പ്രഭാസ് ബോളിവുഡിലേക്ക്

Similar Posts