< Back
Entertainment

Entertainment
ദാ ഇവരൊക്കെയാണ് വടാചെന്നൈയിലെ കഥാപാത്രങ്ങള്‍
|3 Sept 2018 10:17 AM IST
പൊല്ലാതവന്‍, ആടുകളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വടാചെന്നൈ.
ധനുഷ് നായകനാകുന്ന വടാചെന്നൈയുടെ പ്രൊമോ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. വെട്രി മാരനാണ് ചിത്രം ഒരുക്കുന്നത്.
പൊല്ലാതവന്‍, ആടുകളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വടാചെന്നൈ. ദേശീയ ക്യാരംസ് കളിക്കാരനായ അന്‍പ് ലോക ചാമ്പ്യനാവുന്ന കഥയാണ് ചിത്രം പറയുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍. ചിത്രം ഒക്ടോബര്‍ 17ന് തിയറ്ററുകളിലെത്തും.