< Back
Entertainment
ജെറ്റ് എയർവെയ്സ്  ജീവനക്കാരുടെ മോശം പെരുമാറ്റം; തുറന്നടിച്ച് ദുൽഖർ
Entertainment

ജെറ്റ് എയർവെയ്സ് ജീവനക്കാരുടെ മോശം പെരുമാറ്റം; തുറന്നടിച്ച് ദുൽഖർ

Web Desk
|
4 Sept 2018 9:10 PM IST

ഒരു സാധാരണ യാത്രക്കാരനുണ്ടായ മോശം അനുഭവത്തിന് ഇന്ന് താൻ സാക്ഷിയാവുകയായിരുന്നു. നേരത്തെ കൈക്കുഞ്ഞുമായി യാത്ര ചെയ്ത തന്‍റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

ജെറ്റ് എയർവെയ്സ് വിമാനത്തിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നടിച്ച് ദുൽഖർ സൽമാൻ. ഗ്രൌണ്ട് സ്റ്റാഫുകളുടെ പെരുമാറ്റത്തെക്കുറിച്ചാണ് ദുൽഖർ പരാതിപ്പെട്ടത്.

ട്വിറ്ററിലൂടെയാണ് ജെറ്റ് എയർവേയ്സ് ജീവനക്കാരിൽ നിന്നുണ്ടായ മോശം അനുഭവം ദുൽഖർ പറഞ്ഞത്. ഒരു യാത്രക്കാരനോട് ജെറ്റ് എയർവേയ്സിന്‍റെ ഗ്രൌണ്ട് ജീവനക്കാർ മോശമായി പെരുമാറുന്നത് കണ്ടു എന്നാണ് ദുൽഖറിന്‍റെ ട്വീറ്റ്. പല വിമാനത്താവളങ്ങളിലും ചെക്ക് ഇൻ കൌണ്ടറിലും ഗേറ്റിലും ജെറ്റ് എയർവേയ്സിന്‍റെ ജീവനക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അപമാനിക്കപ്പെട്ട് സഞ്ചരിക്കേണ്ടവരാണോ നിങ്ങളുടെ യാത്രക്കാര്‍? യാത്രക്കാരോടാണെങ്കിലും ഏത് മനുഷ്യരോടാണെങ്കിലും മോശമായി പെരുമാറുന്നത് ശരിയല്ലെന്നും ദുൽഖർ ട്വീറ്റ് ചെയ്തു.

സംഭവത്തിന്‍റെ വിശദാംശങ്ങൾ ചോദിച്ച ആരാധകർക്കായി രണ്ടാമതൊരു ട്വീറ്റ് കൂടി ദുൽഖർ ചെയ്തു. വിമാനത്താവളത്തിൽ വൈകിയല്ല എത്തിയതെന്നും പ്രത്യേക പരിഗണന ചോദിച്ചില്ലെന്നും ക്യൂ തെറ്റിച്ചില്ലെന്നും ദുൽഖർ പറഞ്ഞു. ഒരു സാധാരണ യാത്രക്കാരനുണ്ടായ മോശം അനുഭവത്തിന് ഇന്ന് താൻ സാക്ഷിയാവുകയായിരുന്നു. നേരത്തെ കൈക്കുഞ്ഞുമായി യാത്ര ചെയ്ത തന്‍റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും ട്വീറ്റിൽ വ്യക്തമാക്കി.

ദുൽഖറിന്‍റെ ട്വീറ്റിന് പിന്നാലെ ഇതേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ആരാധകരുടെ ഒട്ടനേകം കമന്‍റുകളും എത്തി. സംഭവത്തോട് ജെറ്റ് ‍‌എയർവേയ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar Posts