< Back
Entertainment
കുഞ്ചാക്കോ ബോബനും നിമിഷയും ഒന്നിക്കുന്ന മാംഗല്യം തന്തുനാനേന 20ന് തിയറ്ററുകളില്‍
Entertainment

കുഞ്ചാക്കോ ബോബനും നിമിഷയും ഒന്നിക്കുന്ന മാംഗല്യം തന്തുനാനേന 20ന് തിയറ്ററുകളില്‍

Web Desk
|
5 Sept 2018 8:11 AM IST

നടി സൌമ്യ സദാനന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുടുംബകഥയാണ് പറയുന്നത്. ശാന്തികൃഷ്ണയും സിനിമയിൽ പ്രധാനവേഷത്തിലുണ്ട്

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാനവേഷങ്ങളിലെത്തുന്ന "മാംഗല്യം തന്തുനാനേന" ഈ മാസം 20ന് പ്രദര്‍ശനത്തിനെത്തും. നടി സൌമ്യ സദാനന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുടുംബകഥയാണ് പറയുന്നത്. ശാന്തികൃഷ്ണയും സിനിമയിൽ പ്രധാനവേഷത്തിലുണ്ട്.

കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മ്മത്തിന്റെ ഭാഷയിലൂടെ പറയുകയാണ് മാംഗല്യം തന്തുനാനേനാ. റോയ് എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. റോയിയുടെ ഭാര്യാ ക്ലാരയെ നിമിഷ അവതരിപ്പിക്കുന്നു.

പൂർണമായും ഒരു കുടുംബചിത്രമാണ് മാംഗല്യം തന്തുനാനേനാ. ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, എസ്.കെ. മിനി, സലിംകുമാര്‍, സുനില്‍ സുഗത, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായുണ്ട്.

ദാവീദ് ആൻഡ് ഗോലിയാത്തിൽ ജയസൂര്യയുടെ നായികയായിരുന്ന സൌമ്യ സദാനന്ദനാണ് മാംഗല്യം തന്തുനാനേനയുടെ സംവിധായിക. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ച സൌമ്യയുടെ ആദ്യ സംവിധാനസംരഭമാണിത്.

ടോണി മഠത്തില്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ഈ മാസം 20ന് മാംഗല്യം തന്തുനാനേനാ തിയറ്ററുകളിലെത്തും.

ये भी पà¥�ें- കുഞ്ചാക്കോ ബോബനെ അപ്പൂപ്പനാക്കിയ കുട്ടിക്കുറുമ്പി

ये भी पà¥�ें- മാപ്പ് ചോദിക്കുന്നു ..... മാപ്പര്‍ഹിക്കാത്ത ഈ തെറ്റിന്...കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

Similar Posts